Thursday, April 12, 2012

നിങ്ങള്ക്കും ആകാം കോടീശ്വരന്‍....

നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍....

ഇന്നലെ രാത്രി ചാനല്‍ മാറി മാറി വെക്കുന്നിടയില്‍ ആണ് സൂപ്പര്‍ സ്റാര്‍ സുരേഷ് ഗോപി അവതരിപ്പിക്കുന കോടീശ്വരന്‍ കാണാന്‍ ഇടയായി.. സാധാരണ ആ സമയത്ത് ഐഡിയ സ്റാര്‍ സിങ്ങേര്സിനെ , സീരിയലുകളെയും പേടിച് മലയാളം ചാനല്‍ നോക്കാരെ ഇല്ല. പക്ഷെ എന്റെ മനസിന്റെ പുണ്യം കൊണ്ട കോടീശ്വരന്‍ പരിപാടി കാണാന്‍ പറ്റി!! :D

സുരേഷ് ഗോപി :

ഒരു നടന്‍ എന്നുള്ള നിലയില്‍ എനിക്ക് ഇഷ്ടമുള്ള ഒരാള്‍ ആണ് സുരേഷ് ഗോപി , പക്ഷെ ഇവന്റെ അഭിമുഖവും , പാട്ടും ഒന്നും കണ്ടിരിക്കാന്‍ പറ്റത്തില്ല.. ടിവി അഭിമുഖങ്ങളിലും മറ്റും ഇവന്റെ ഫിലോസഫി കേട്ടാല്‍ മോഹന്‍ലാല്‍ മാറി നില്‍ക്കും ...

കുറച്ച മുന്‍പ്‌ നടന്‍മാര്‍ ടി വിയില്‍ പരിപാടി അവതരിപ്പിക്കുന്നത് വിലക്കണം എന്ന് നിര്‍മാതാക്കള്‍ പറഞ്ഞപ്പോള്‍ ജഗദീഷിനെയും , ബാക്കി ഉള്ള അവതരകരെയും ഒക്കെ തെറി വിളിച് കൊണ്ട വന്നു അതിനെ സപ്പോര്‍ട്ട് ചെയ്ത സുരേഷ് ഗോപി തന്നെ ഈ പരിപാടി അവതരിപ്പിക്കുന്നു!! വിരോധാഭാസം അല്ലാതെന്ത് പറയാന്‍ .. (രാഷ്ട്രീയക്കാര്‍ക്കും സിനിമാക്കാര്‍ക്കും പറഞ്ഞത്‌ മാറ്റി പറയാന്‍ ഒരു മടിയും ഇല്ലാത്തത്‌ കൊണ്ട എന്തും ആവാലോ)

അവതരണം :

വികലമായ അനുകരണം കൊണ്ട ബോറടിപ്പിക്കുന്നു – ആദ്യത്തെ കുറെ ചോദ്യങ്ങള്‍ ആണെങ്കിലോ ഒന്നാം ക്ലാസ്സിലെ ടീച്ചര്‍ ചോദിക്കുന്നത് പോലെ .. ഫേസ്ബുകിലും മറ്റും ഇതിനെ പറ്റി പോസ്റ്റ്‌ കണ്ടപ്പോള്‍ ഞാന്‍ കരുതിയത കളിയാക്കാന്‍ വേണ്ടി ഇട്ടതാണ് എന്നാണ് . എന്നാല്‍ കുറചു ചോദ്യങ്ങള്‍ കേട്ടപ്പോള്‍ ആ സത്യം ഞാനും മനസിലാക്കി !!! Questions ഒക്കെ ഉണ്ടാക്കുന്നവനെ കിട്ടിയിരുന്ണേല്‍ ഒന്ന് ബഹുമാനിക്കെണ്ടിയിരിക്കുന്നു ..

കാണം വിറ്റും ____ ഉണ്ണണം ?

കുറയ്ക്കും പട്ടി , _____ ?

ഇതിലെ ഓരോ പേരുകള്‍ കേട്ടാല്‍ ചിരിച് ചിരിച് മരിക്കും അമിതാബ് ബച്ചന്‍ സ്റ്റൈല്‍ മലയാളത്തില്‍ കൊണ്ട വന്നതാണ്‌ !!

കമ്പ്യൂട്ടര്‍ജി = ഗുരുജി

ടൈം കൌണ്ടര്‍ = അതിനെ വിളിക്കുന്നത് “ മണിക്കുട്ടി ” . . . എന്താണാവോ ഉദേശിക്കുന്നത് ?

ഇനി ഉള്ളതാണ് ഹൈലൈറ്റ് ......

ഷോര്‍ട്ട് ബ്രേക്ക്‌ = “ ദെ പോയി ദാ വന്നു !!

ഈ കോമഡി ഒന്നും പോരെങ്കില്‍ ഇടക്കിടെ അവന്റെ വക കുറെ പാട്ടുകളും .. . എന്തായാലും ഐഡിയ സ്റ്റാര്‍ സിങ്ങേരിനു , രഞ്ജിനിക്കും പകരം കണ്ടു പിടിച്ച പരിപാടി കലക്കി ... ഏഷ്യാനെറിനെ സമ്മതിക്കണം ... :) ഇനി കാണുന്നവര്‍ സൂക്ഷിക്കുക.. ..

Monday, January 17, 2011

പ്രതികരിക്കാന്‍ ശേഷിയുള്ള സമൂഹത്തിനെ നല്ല ഗവണ്മെന്റ്ഇനെ സമ്മാനിക്കാന്‍ ആവൂ

വിലക്കയട്ടതിനെതിരെ പ്രതികരിക്കാതി‍രിക്കാന്‍ ആവുന്നില്ല...
ഞാന്‍ എത്രയൊക്കെ BJP വിരുദ്ധന്‍ ആയ്യിരുന്നിട്ടും ഇപ്പോള്‍ അവര്‍ ഭരണത്തില്‍ വന്നിരുന്നെങ്കില്‍ എന്ന് ആശിച്ചു പോവുകയാണ് .. BJP എന്തൊക്കെ ചെറ്റത്തരം കാണിച്ചാലും അവര്‍ക്ക് വീണ്ടും ഭരണത്തില്‍ വരണം എന്നാ ആഗ്രഹം കൊണ്ട് ഒരു ലിമിറ്റ് വിട്ടു കളിക്കില്ല... എന്നാല്‍ എപ്പോള്‍ കോണ്‍ഗ്രസിന്‌ എതിരാളികള്‍ എല്ലാ എന്ന സ്ഥിതിവിശേഷം ആണിവിടെ...
ഇത് ഇന്ത്യ കണ്ടത്തില്‍ വച്ച ഈറ്റവും വലിയ ദുര്‍ഭരണം ആണോ എന്ന് ചോദിച്ചാല്‍ അതിനു ഉത്തരം പറയാന്‍ ഞാന്‍ ആളല്ല പക്ഷെ ഞാന്‍ കണ്ടത്തില്‍ ഈറ്റവും worst ആണ്..
രാജയും മറ്റും കോടികള്‍ മുക്കുന്നത് കണ്ടില്ലെന്നു നടിക്കാം പക്ഷെ സാധാരണക്കാരന്റെ കഞ്ഞിയില്‍ കല്ലിട്ടുള്ള വിലക്കയറ്റം കൊണ്ടുള്ള കളി കാണാതിരിക്കാന്‍ ആവുന്നില്ല...

ഉമ്മന്‍ ചാണ്ടി നടത്തുന്ന വിമോചന യാത്ര ഡല്‍ഹിയിലേക്ക് ആണ് നടത്തേണ്ടത് എന്നുള്ള V S എന്റെ അഭിപ്രായത്തോട് ഞാന്‍ പൂര്‍ണമായും യോചിക്കുന്നു..

കേരളത്തില്‍ നടക്കുന്ന ഹര്‍ത്താലിനെ കുറ്റം പറയുന്നവര്‍ അതിന്റെ നല്ല വശത്തെ കാണാന്‍ ശ്രമിക്കുന്നില്ല... I am not completely supporting Harthal still it teaches us to question the bad movements of government...
എന്തിനെയും പ്രതികരിക്കാന്‍ ശേഷിയുള്ള സമൂഹത്തിനെ നല്ല ഗവണ്മെന്റ്ഇനെ സമ്മാനിക്കാന്‍ ആവൂ ..